ഐ.എസ്.എല്‍ സീസണ്‍ 4 മത്സരം നവംബർ 17ന്: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

0
95

 

കൊച്ചി:ഐ.എസ്.എല്‍ നാലാം സീസൺ ഉദ്ഘാടന മത്സരത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. നവംബർ പതിനേഴിന് കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മിൽ കൊച്ചിയിലാണ് ആദ്യ മത്സരം.
പതിനേഴിന് രാത്രി 8 മണിക്കാണ് ഐ.എസ്.എൽ നാലാം സീസൺ ഉദ്ഘാടന മത്സരം. ബുക്ക്‌മൈ ഷോ വെബ്സൈറ്റിൽ നിന്നും മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. ഉച്ചക്ക് രണ്ട് മണി മുതൽ ഓൺലൈൻ ടിക്കറ്റ് ലഭ്യമാകും.കൊൽക്കത്തയിൽ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങ് കൊച്ചിയിലേക്ക് മാറ്റിയത് കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ടീം ഉടമകള്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here