ഐ.സി.യുവിലെ രോഗിയെ ഡോക്ടര്‍ പീഡിപ്പിച്ചു

0
88

ഗാന്ധിനഗര്‍: അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അപ്പോളോ ആസ്പത്രിയിലാണ് സംഭവം. 21-കാരിയായ യുവതിയുടെ പരാതിയില്‍ 28-കാരനായ രമേഷ് ചൗഹാന്‍ എന്ന ഡോക്ടറെയും മറ്റൊരു ആസ്പത്രി ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയിച്ച് യുവതി അമ്മാവന് കത്തയച്ചിരുന്നു. രാത്രി ഡ്യൂട്ടിയിലായിരുന്ന രമേഷ് മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. സഹായത്തിന് വാര്‍ഡ് ബോയിയുമുണ്ടായിരുന്നു. പീഡനം രണ്ടു ദിവസം തുടര്‍ന്നതായും കത്തില്‍ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.