ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

0
72

കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ ത്തേജസ്(7) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി ശേഷം ഇവര്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
മൂത്തമകന്‍ സൂര്യതേജസിനെ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും ഇളയ മകന്‍ ശിവതേജസിനേയും ഭാര്യ നിഷയെയും കിടപ്പുമുറിയില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടും ഉണ്ട്. സംഭവസമയത്ത് വീട്ടില്‍ ബന്ധുവായ ഭിന്നശേഷിക്കാരനായ കുട്ടിയും ഉണ്ടായിരുന്നു എന്നാല്‍ കുട്ടി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here