ഒസ്കാർ പിസ്റ്റോറിയസ് ജയിലിലേക്ക്

0
57

ജോഹന്നാസ്ബർഗ്: തടവ് ശിക്ഷ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കായികതാരം ഒസ്കാർ പിസ്റ്റോറിയസ് നൽകിയ ഹർജി ദക്ഷിണാഫ്രിക്കയിലെ ഭരണഘടന കോടതി തള്ളി. ഇതോടെ പിസ്റ്റോറിയസിന് ജയിലിലേക്ക് പോകേണ്ടിവരുമെന്ന് ഉറപ്പായി.

ദക്ഷിണാഫ്രിക്കയിലെ പരമോന്നത കോടതിയാണ് പിസ്റ്റേറിയസിന്‍റെ ഹർജി തള്ളിയിരിക്കുന്നത്. അതിനാൽ ശിക്ഷ വിധിയിൽ ഇനി മാറ്റമുണ്ടാകില്ല. 2013 ഫെബ്രുവരിയിൽ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് പിസ്റ്റേറിയസിന് 15 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പിസ്റ്റോറിയസ് ചെയ്ത കുറ്റത്തിന് തക്ക ശിക്ഷ കോടതി അദ്ധേഹത്തിന് നൽകിയില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ശിക്ഷ കൂടി പോയെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുന്നു. നിലവിൽ വിട്ടുതടങ്കലിലാണ് പിസ്റ്റോറിയസ്. 5 വർഷത്തേക്കാണ് പിസ്റ്റോറിയസിനെ ശിക്ഷിച്ചിരിക്കുന്നത്. ഒരു വർഷത്തെ ജയിൽവാസം പിസ്റ്റോറിയസ് അനുഭവിച്ച് കഴിഞ്ഞു. വിടിനുള്ളിൽ അതിക്രമിച്ചു കടന്നയാളാണെന്ന് കരുതിയാണ് വെടിവെച്ചതെന്നാണ് പിസ്റ്റോറിയസിന്‍റെ വാദം.