ഓഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപില്‍ വ്യാപക നാശം; ഹെലിപ്പാട് മുങ്ങി

0
117

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ചു തുടങ്ങിയ ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതിതീവ്രവിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. കനത്ത മഴയേതുടർന്ന് കല്‍പ്പേനിയിലെ ഹെലിപ്പാട് വെള്ളത്തിലായതായും റിപ്പോര്‍ട്ടുണ്ട്.

കൂറ്റൻ തിരമാലകളിൽ തീരത്ത് നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. അതേസമയം, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേന ഇന്ന് കവരത്തിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here