ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; രക്ഷപെടാന്‍ ട്രെയിനില്‍നിന്നും പുറത്തേക്കുചാടി

0
79

 

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍നിന്നും അമ്മയും മകളും പുറത്തേക്കുചാടി. കാണ്‍പൂരിലെ ചാന്ദാരി സ്റ്റേഷന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊല്‍ക്കത്ത സ്വദേശികളാണ് ഇരുവരും.ഡല്‍ഹി-ഹൗറ സ്പെഷ്യല്‍ ട്രെയിനില്‍ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ യാത്ര ചയ്യുകയായിരുന്ന ഇവര്‍ ദില്ലിയില്‍നിന്നും വരികയായിരുന്നു.യാത്രക്കിടെ ടോയ്ലറ്റില്‍ കയറിയ മകളെ യാത്രക്കാരില്‍ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ അമ്മ, മകളെ രക്ഷപെടുത്തി ട്രെയിനില്‍നിന്നും പുറത്തേക്കു ചാടുകയായിരുന്നു. സഹയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here