ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യയ്ക്ക് 273 റണ്‍സിന്‍റെ വിജയലക്ഷ്യം

0
531

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക്‌ നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ട്ടത്തില്‍ 272 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയുടെയും ഫിഫ്റ്റി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്ബിന്റെയും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കമാണ് ഉസ്‌മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഓസ്‌ട്രേലിയക്ക് നല്‍കിയത് . ഇരുവരും ഓപണിങ് കൂട്ടുകെട്ടില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു . ഫിഞ്ച് 43 പന്തില്‍ 27 റണ്‍സ് നേടി . ശേഷം രണ്ടാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്കോമ്ബുമൊപ്പം ചേര്‍ന്ന് 99 റണ്‍സ് ഖവാജ കൂട്ടിച്ചേര്‍ത്തു . ഖവാജ 106 പന്തില്‍ 100 ഉം പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്ബ് 60 പന്തില്‍ 52 ഉം റണ്‍സ് നേടി പുറത്തായി . ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഷാമി ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി .

LEAVE A REPLY

Please enter your comment!
Please enter your name here