ഓഹരി: നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

0
191

ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ ഇടിവ്, നിക്ഷേപകർക്ക് വരുത്തിവച്ച നഷ്ടം 14 ലക്ഷം കോടി രൂപ. 2015 മാർച്ച് നാലിന് സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിരക്കായ 30,024.74 ൽ എത്തിയിരുന്നു.

തുടർന്ന് ഒരു വർഷത്തിനിടെയുണ്ടായ നഷ്ടം 5378.26 പോയിന്റാണ് (17.91%). ഈ വർഷം ഫെബ്രുവരിയിൽ ഒരു വർഷത്തെ താഴ്ന്ന നിരക്കായ 22,494 വരെ എത്തുകയും ചെയ്തു. ഇതോടെ നിക്ഷേപകരുടെ ആസ്തി 13.82 ലക്ഷം കോടി കുറയുകയും ചെയ്തു. വിദേശ ധനസ്ഥാപനങ്ങളുടെ നിക്ഷേപവും കുറഞ്ഞു. ജനുവരിയിൽ 11,126 കോടിയും ഫെബ്രുവരിയിൽ 5521 കോടിയും വിപണിയിൽ നിന്ന് ഇവർ പിൻവലിച്ചു.

ഈ വർഷം ഇതുവരെ നടത്തിയ നിക്ഷേപം 300 കോടി ഡോളറിന്റേതാണ്. ആഗോള സാമ്പത്തിക മാന്ദ്യം, എണ്ണ വിലയിടിവ്, ചൈനയിലെ മാന്ദ്യം, ബാങ്കുകളുടെ കിട്ടാക്കടം തുടങ്ങിയവയും ഓഹരി വിപണിയെ സ്വാധീനിച്ചു.