ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

0
37

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 48 പോയിന്റ് നഷ്ടത്തില്‍ 36346ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 641 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 749 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ഇന്ത്യബുള്‍സ് ഹൗസിങ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐടിസി, സണ്‍ ഫാര്‍മ, വേദാന്ത, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here