ഓഹരി വിപണിയില്‍ നേട്ടം

0
48

മുംബൈ:  സെന്‍സെക്‌സ് 148 പോയിന്റ് ഉയര്‍ന്ന് 37790ലും, നിഫ്റ്റി 43 പോയിന്റ് നേട്ടത്തില്‍ 11398ലുമാണ് വ്യാപാരം നടക്കുന്നത്.
ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.വേദാന്ത, ടിസിഎസ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, എല്‍ആന്റ്ടി, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 971.86 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിച്ചെങ്കിലും പണപ്പെരുപ്പം ഒമ്ബത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് സൂചികകള്‍ക്ക് കരുത്തായത്. ആഭ്യന്തര നിക്ഷേപകര്‍ 216.86 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതും വിപണിക്ക് തുണയായി. തുര്‍ക്കിയിലെ സാമ്ബത്തിക മാന്ദ്യം ഏഷ്യന്‍ വിപണികളെ ബാധിച്ചിട്ടുണ്ട്. ആഭ്യന്തര സൂചികകളിലേയ്ക്കും ഇത് വ്യാപിച്ചേക്കാനിടയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here