ഓഹരി സൂചികകളില്‍ ഇടിവ്

0
84

മുംബൈ: ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 92 പോയിന്റ് നഷ്ടത്തില്‍ 37401ലും, നിഫ്റ്റി 27പോയിന്റ് താഴ്ന്ന് 11291ലുമാണ് വ്യാപാരം നടക്കുന്നത് . ബിഎസ്‌ഇയിലെ 672 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 491 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, മാരുതി സുസുകി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. തുടര്‍ച്ചയായുണ്ടായ നേട്ടത്തില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here