ഓഹരി സൂചികകളില്‍ നേട്ടം

0
62

മുംബൈ: തുടര്‍ച്ചയായി  ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്‌സ് 43 പോയന്റ് ഉയര്‍ന്ന് 36281ലും നിഫ്റ്റി 11 പോയന്റ് നേട്ടത്തില്‍ 10,958ലുമാണ് വ്യാപാരംനടക്കുന്നത്. ബിഎസ്‌ഇയിലെ 896 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 699 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here