ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം

0
42

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സെന്‍സെക്‌സ് 235 പോയന്റ് നേട്ടത്തില്‍ 37791ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 11424ലിലുമെത്തി. ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 334 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഉയരത്തില്‍തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here