ഓ​സ്ട്രേ​ലി​യ​ന്‍ പേ​സ​ര്‍ മി​ച്ച​ല്‍ ജോ​ണ്‍​സ​ണ്‍ വി​ര​മി​ച്ചു

0
21

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ന്‍ പേ​സ​ര്‍ മി​ച്ച​ല്‍ ജോ​ണ്‍​സ​ണ്‍ ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ ​നി​ന്നും വി​ര​മി​ച്ചു. മൂ​ന്നു വ​ര്‍​ഷം മു​മ്ബ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ജോ​ണ്‍​സ​ന്‍ വി​വി​ധ ക്ല​ബ്ബു​ക​ള്‍​ക്കാ​യി ക​ളി​ച്ചി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ലെ ബി​ഗ് ബാ​ഷ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നും ക​ഴി​ഞ്ഞ മാ​സം വി​ര​മി​ച്ചി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ട്വ​ന്‍റി 20 ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ക​ളി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു. പ​രി​ക്കും കാ​യി​ക​ക്ഷ​മ​ത കു​റ​ഞ്ഞ​തു​മാ​ണ് പൂ​ര്‍​ണ​ വി​ര​മി​ക്ക​ലി​നു ജോ​ണ്‍​സ​ണെ പ്രേ​രി​പ്പി​ച്ച​ത്.

“ഞാ​ന്‍ എ​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന പ​ന്ത് ബൗ​ള്‍ ചെ​യ്തു ക​ഴി​ഞ്ഞു. അ​വ​സാ​ന വി​ക്ക​റ്റും നേ​ടി. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ നി​ന്നും വി​ര​മി​ക്കു​ക​യാ​ണ്’- ഓ​സ്ട്രേ​ലി​യ​ന്‍ ന്യൂ​സ് വെ​ബ്സൈ​റ്റി​ലെ ലേ​ഖ​ന​ത്തി​ലൂ​ടെ മി​ച്ച​ല്‍ ജോ​ണ്‍​സ​ണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here