കനത്ത ചൂട്; ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് വിലക്ക്

0
2491

തിരുവനന്തപുരം : കനത്ത ചൂട് അനുഭവപെടുന്ന സാഹചര്യത്തില്‍ ഉച്ചയക്ക് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ചൂടിന് മാറ്റം വരുന്നതുവരെ തുറസായ സ്ഥലങ്ങളില്‍ ആനകളെ നിര്‍ത്തുന്നതിനും ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആന ഉടമകളും ആന ഡെക്കറേഷന്‍ ഏജന്റുമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പാലിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള ബുദ്ധിമുട്ടുകള്‍ ആഘോഷ കമ്മിറ്റികളെ കൃത്യമായി ബോധ്യപ്പെടുത്തി സഹകരിപ്പിക്കണം. ഉച്ച സമയത്ത് എഴുന്നള്ളിപ്പുകള്‍ ഒഴിവാക്കണം. യാതൊരു കാരണവശാലും വിശ്രമത്തിനായി നേരിട്ട് വൈയില്‍ ഏല്‍ക്കുന്ന വിധം തുറസായ സ്ഥലത്ത് ആനകളെ നിര്‍ത്തരുത്. 10 മുതല്‍ നാല് മണിവരെ ആനകളെ ലോറിയില്‍ യാത്രക്കായി കൊണ്ട് പോകരുത്. എല്ലാ ആന ഉടമകളും ഏജന്റ്മാരും നിര്‍ദ്ദേശം കര്‍ശ്ശനമായും പാലിക്കണമെന്നും ഫെഡറേഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here