കനത്ത മഴയെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

0
101

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സപ്രസിന്‍റെ വിമാനം തെന്നിമാറി. ഇന്നലെ ഉച്ചയായിരുന്നു സംഭവം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്ക് ഏല്‍ക്കുകയോ വിമാനത്തിന് തകരാറുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നും വന്ന വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. പ്രധാനറണ്‍വേയായിരുന്ന റണ്‍വേ 27 അടച്ചിരുന്നതിനാല്‍ പകരമുണ്ടായിരുന്ന റണ്‍വേ 14ലാണ് വിമാനം ഇറക്കിയത്. ഈ വിമാനം റണ്‍വേയില്‍ നിന്നും 10 മീറ്റര്‍ തള്ളിയാണ് നിന്നത് എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
വിമാനം കൃത്യമായി റണ്‍വേയില്‍ തന്നെയാണ് കാലുകുത്തിയത് അതിനൊപ്പം മഴയെത്തുടര്‍ന്ന് മുഴുവന്‍ ബ്രേക്കും നല്‍കിയിരുന്നു. എന്നാല്‍ കൃത്യം നിര്‍ത്താന്‍ സാധിച്ചില്ലെന്നും വക്താവ് വ്യക്തമാക്കി. പാര്‍ക്കിങ് ബേയിലേക്ക് വിമാനം തനിയെ ഓടിച്ച്‌ നിര്‍ത്തുകയും ചെയ്തു. തുടര്‍ച്ചെയായ മൂന്നു ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here