കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

0
58

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി ഫലസൂചനകള്‍ പുറത്തുവരുന്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 82 മണ്ഡലങ്ങളില്‍ ബിജെപിയും 80 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 25 ഇടത്ത് ജെഡിഎസും മുന്നിട്ടുനില്‍ക്കുന്നു. തീരദേശ മേഖലകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ഹൈദരാബാദ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. മൈസൂരു ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ജെഡിഎസ് നിര്‍ണായക ശക്തിയാകുകയാണ്. കഴിഞ്ഞ തവണത്തേതിനേക്കാളും ശക്തമായ മുന്നേറ്റമാണ് ജെഡിഎസ് ഇവിടങ്ങളില്‍ നടത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്നില്‍ പിന്നിലാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം പിന്നിലായത്. ബദാമിയില്‍ ശ്രീരാമലുവിനെതിരേ അദ്ദേഹം മുന്നിട്ടു നില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here