കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

0
81

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിലെ പോസ്‌റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. 8.30ഓടുകൂടി ആദ്യ ഫലങ്ങള്‍ ലഭ്യമായിത്തുടങ്ങും. 11 മണിയോടെ അന്തിമ ചിത്രം വ്യക്തമാകും. 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്ബോള്‍ ജനതാ ദള്‍ എസുമായുള്ള ബന്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം നടത്തുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ എസിന്‍റെ തീരുമാനം കര്‍ണാടകയുടെ ഭാവിയില്‍ നിര്‍ണായകമാകും.
ഇതോടെ, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതും രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. തൂക്കുസഭയ്ക്കുള്ള സാദ്ധ്യത തെളിഞ്ഞതോടെ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ഡി.എസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here