കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

0
66

ബംഗലൂരു: കര്‍ണാടക ജയനഗര്‍ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 2,889 വോട്ടിന് വിജയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി. ബി.ജെ.പിയിലെ ബി.എന്‍ പ്രഹളാദിനെയാണ് സൗമ്യ തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി നേതാവ് ബി.എന്‍ വിജയകുമാര്‍ പ്രചാരണത്തിനിടെ മരണമടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മണ്ഡലത്തിലെ പോളിംഗ് മാറ്റിവയ്ക്കുകയായിരുന്നു. വിജയകുമാറിനു പകരം സഹോദരന്‍ പ്രഹ്‌ളാദിനെ ഇറക്കി സഹതാപരംഗം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here