കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്

0
58

കര്‍ണാടക: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. 40 കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിയോടെ വോട്ട് എണ്ണിത്തുടങ്ങും. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല എന്നതിനാല്‍ ഫലം എന്താകുമെന്നറിയാനുള്ള ആകാംഷ അവസാനം വരെ നീളും.കര്‍ണാടകയില്‍ താമര വിരിയുമോ അതോ കോണ്‍ഗ്രസിന് സ്വന്തമാകുമോ എന്നത് കാത്തിരുന്ന് കാണാം.
ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഇരുവര്‍ക്കും ഭൂരിപക്ഷം കിട്ടാതെവന്നാല്‍ എച്ച്‌ഡി. ദേവഗൗഡെയുടെ ജെ.ഡി(എസ്) സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ഉണ്ടായി എന്ന ആരോപണത്തെത്തുടര്‍ന്ന് ആര്‍.ആര്‍.നഗറിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. ബിജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗറിലെയും തെരഞ്ഞെടുപ്പ് മാറ്റി. ശേഷിച്ച 222 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here