കവാലം നാരായണപണിക്കര്‍

0
140

ജനകീയ നാടകവെദിയുടെ ആചാര്യന്‍ കാലവാലം നാരായണപണിക്കരെ മരണം കൂട്ടികൊണ്ടുപോയി. എന്നാല്‍ അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടിയിലൂടെ അദ്ദേഹം രചിച്ച നാടകങ്ങളിലെ ക്യാപാത്രങ്ങളിലൂടെ കവിതകളിലൂടെ ചലച്ചിത്രഗാനങ്ങളിലൂടെ തിരക്കഥയിലൂടെ നടനത്തിലൂടെ കാവാലം നാരായണപണിക്കര്‍ എക്കാലവും മലയാള കലാസ്വാദകരുടെ മനസ്സിലൂടെ ജീവിക്കും.

നാടകരംഗത്ത് പുതിയൊരു അദ്ധ്യായമാണ് കാവാലം എഴുതിചേര്‍ത്തത്. നാടകം മാത്രമല്ല, കവിത, ചലച്ചിത്ര ഗാനങ്ങളും അദ്ധേഹത്തെ അനശ്വരനാക്കി. ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ‘എസ്തപ്പാന്‍’ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് കാവാലം നാരായണപണിക്കരാണ്. അടൂര്‍ ഗോപാല കൃഷ്ണന്‍റെ കൊടിയേറ്റം സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ നടനാവുന്നത്. അരവിന്ദന്‍ ചെയ്ത കുമ്മാട്ട’യിലെ രാവുണ്ണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് കാവാലമാണ്. ഇതിലെ തന്നെ ‘കറുകറക്കാര്‍മുകില്‍’ എന്ന ഗാനം രചിച്ചതും അദ്ദേഹമാണ്.

വിടപറയുമുന്‍പേ എന്ന സിനിമയിലെ അനന്ത സ്‌നേഹത്തില്‍ ‘ആമേനിലെ ആത്മാവിന്‍ തിങ്കള്‍ കുളിര്‍’തുടങ്ങി നിരവധി ചലച്ചിത്രഗാനങ്ങള്‍ ഹിറ്റ്ഗാനങ്ങളായിട്ടുണ്ട്.

ജയരാജന് ദേശീയ പുരസ്‌കാരം നേടികൊടുത്ത ഒറ്റാലിലെ രണ്ട് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് കാവാലമാണ് ഭരതന്‍റെ രതിനിര്‍വേദം സിനിമക്ക് വേണ്ടി കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി യെന്ന ഗാനവും സിനിമയുടെ ക്ലൈമാക്‌സിലെ തിരുതിരുമാരന്‍ എന്നഗാനവും രചിച്ചത് കാവാലം നാരായണപണിക്കരാണ്. എം.ബി. ശ്രീനിവാസനും എം.എസ്. വിശ്വനാഥനും ജി.ദേവരാജനുമാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.

1968ല്‍ രചിച്ച സാക്ഷിയാണ് ആദ്യത്തെ നാടകം തിരുവാഴിത്താന്‍, ജാബാലസത്യകാമന്‍ , ദൈവത്താര്‍, അവനവന്‍ കടമ്പ, കരീംകുട്ടി, നാടകചരിത്രം, കൈകുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ കാവാലത്തിന്‍റെ സൃഷ്ടികളാണ്.

നാടകത്തിന്‍റെ നിയമപരമായ മതില്‍ കെട്ടിനുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ തന്‍റെതായ കാഴ്ചപ്പാടിലൂടെയും ശൈലിയിലൂടെയും നാടകത്തിന് ഒരു പുത്തന്‍ ഉണര്‍വ് അദ്ദേഹം നല്‍കി. അതുപോലെ തന്നെ അദ്ദേഹത്തിന്‍റെ നാടകഗാനങ്ങളും ഗാനങ്ങള്‍ക്കപ്പുറം കവിതകളും സിനിമയും ചേരുമെന്ന്‍ സ്വന്തം രചനയിലൂടെ സിനിമ നാടക ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കാണിച്ചുകൊടുക്കുകയും ചെയ്തു.
എല്ലാ പ്രമുഖ എഴുത്തുകാരും മഹാഭാരത്തിലെ ഘടോല്‍കചനെ ബോധപൂര്‍വ്വം അപ്രാധാന കഥാപാത്രമായി ചിത്രീകരിച്ചപ്പോള്‍ മറ്റുകഥാപാത്രങ്ങളോടൊപ്പം പ്രാധാന്യം നല്‍കിയത് കാവാലം നാരായണപണിക്കരാണ്. ദാസഭാരതം എന്ന കവിതയിലൂടെ ഘടോല്‍കചനെ ഒരു പരിധിവരെയെങ്കിലും മുന്നില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചത്.
നാടകങ്ങളിലൂടെയും കഥകളിലൂടെയും തിരക്കഥകളിലൂടെയും ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും കവിതയിലൂടെയും ഗാനങ്ങളിലൂടെ മറക്കാനാവാത്ത ആശയങ്ങള്‍ വാരി വിതറുകയും ചെയ്തു കാവാലം നാരായണപണിക്കര്‍ക്ക് ടിപ്പ് ഓഫ് ഇന്‍ഡ്യയുടെ ആദരാഞ്ജലികള്‍

കിളിമാനൂര്‍ നടരാജന്‍