കാത്ത് കാത്ത് കിട്ടിയ ഓസ്‌കര്‍ ഡി കാപ്രിയൊ മറന്നു വച്ചു

0
70

ഏറെ കാത്തിരുപ്പുകള്‍ക്ക് ശേഷമാണ് ലിയാനാര്‍ഡോ ഡി കാപ്രിയോയ്ക്ക് ആ സുവര്‍ണ നിമിഷം വന്നെത്തിയത്. പല പ്രാവശ്യം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഓസ്‌കര്‍ ഡി കാപ്രയോ അവസാനം സ്വന്തമാക്കി. ദ റെവറന്റ് എന്ന ചിത്രത്തിലെ ഗംഭീര അഭിനയത്തിനായിരുന്നു ഡി കാപ്രിയോയ്ക്ക് ഓസ്‌കര്‍ ലഭിച്ചത്. എന്നാല്‍ ഏറെ കാത്തിരുപ്പുകള്‍ക്ക് ശേഷം ലഭിച്ച പുരസ്‌കാരം ആഘോഷങ്ങള്‍ക്ക് ഇടെ താരം മറന്നുവച്ചു.

ശരിക്കും നടന്ന സംഭവം തന്നെയാണ്. ഓസ്‌കാര്‍ രാത്രിക്ക് ശേഷം ഡി കാപ്രിയോ പോയത് ആഘോഷ പാര്‍ട്ടിയിലേക്കാണ്. ഓസ്‌കാര്‍ പുരസ്‌കാരവുമായാണ് താരം ആഘോഷത്തിന് പോയത്. എന്നാല്‍ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം ആഘോഷം മതിയാക്കി കാറില്‍ കയറുമ്പോള്‍ കൈയില്‍ ഒരു വൈന്‍ കുപ്പി മാത്രമാണ് ഉണ്ടായിരുന്നത്. പുരസ്‌കാരം ഡി കാപ്രിയോ മറന്നു.

ഒടുവില്‍ ഒരു വ്യക്തി ലിയോയുടെ വാഹനം വിടും മുമ്പ് അതുമായി എത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.