“കാര്‍ അപകട വാര്‍ത്ത വ്യാജം ” അമിതാഭ് ബച്ചന്‍

0
135

 

 

തന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍. അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും യാതൊരു വിധ അപകടങ്ങളും തനിക്ക് ഉണ്ടായിട്ടില്ലെന്നും സുഖമായിരിക്കുന്നുവെന്നും ബച്ചന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ബച്ചന്‍ എത്തുന്നത്. ബച്ചന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ മേഴ്‌സിഡസ് കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിച്ചെന്നും രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here