കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

0
98

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നേരിടുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ തമിഴ്‌നാട് നല്‍കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here