കിണറിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

0
153

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാടാണ് സംഭവം.  പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ക്ഷേത്രത്തില്‍ പോകുവാന്‍ കുളിക്കാന്‍ വെള്ളം കോരുന്നതിനിടെ കിണറിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയും സുരേഷ് കിണറ്റില്‍ അകപ്പെടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here