കിയ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയിലേക്ക്

0
80

 

കിയ മോട്ടോഴ്സ് 2019-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കും. 2025-ഓടെ കമ്ബനി 16 ഇലക്‌ട്രിക് വാഹനങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 2020-ഓടെ ഫ്യുവല്‍ സെല്‍ ഇലക്‌ട്രിക് വെഹിക്കിളും (എഫ്.സി.ഇ.വി.) വിപണിയില്‍ എത്തിക്കും.കമ്ബനി 2018-ലെ ഉപഭോക്തൃ ഇലക്‌ട്രോണിക്സ് ഷോ (സി.ഇ.എസ്.) യില്‍ ഭാവി മൊബിലിറ്റി വിഷന്‍ പ്രദര്‍ശിപ്പിക്കും. കിയ മോട്ടോഴ്സ് ആന്ധ്രയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ 110 കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിലുണ്ട്. 2019-ന്റെ പകുതിയോടെ കമ്ബനി ഇന്ത്യന്‍ വിപണിയിലേക്കായി കോംപാക്‌ട് സെഡാനും കോംപാക്‌ട് എസ്.യു.വി.യും നിര്‍മിക്കും.പുതിയ സ്മാര്‍ട്ട് സിറ്റി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കമ്ബനി 2020-ല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ലെവല്‍ നാല് ഓട്ടോണമസ് വാഹനങ്ങള്‍ വാണിജ്യവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here