കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തും

0
17

ബംഗളൂരു; നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി ഇന്നു ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന കുമാരസ്വാമി, സര്‍ക്കാര്‍ രൂപീകരണത്തിനു നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിക്കും.ബുധനാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം പിറ്റേന്നു വിശ്വാസവോട്ടെടുപ്പും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും. രണ്ടര വര്‍ഷത്തിനു ശേഷം അധികാരം കൈമാറാമെന്ന വ്യവസ്ഥ കോണ്‍ഗ്രസുമായി ഇല്ലെന്നും അഞ്ചു വര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രിയായിരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പിനു ശേഷമേ മന്ത്രിമാര്‍ ആരെന്ന് അന്തിമ തീരുമാനമുണ്ടാകൂ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here