കുമ്ബളങ്ങി നൈറ്റ്‌സില്‍ സഹോദരങ്ങളായി ഷൈനും സൗബിനും ശ്രീനാഥ് ഭാസിയും

0
113
Shane Nigam, Soubin Shahir and Sreenath Bhasi play brothers in Kumbalangi Nights

സംവിധായകന്‍ ദിലീഷ് പോത്തനും വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് ഒരുക്കുന്ന കുമ്ബളങ്ങി നൈറ്റ്‌സില്‍ ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവര്‍ സഹോദരങ്ങളായി എത്തുന്നു. ഫഹദ് ഫാസില്‍ വളരേ ശ്രദ്ധേയമായൊരു വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഒരു ഫാമിലി ഡ്രാമ എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ പറയുന്നു. ഒരു നാഗരിക കുടുംബമാണ് പശ്ചാത്തലം. ഷൈജു ഖാലിദ് ചിത്രത്തിന്‍റെ ക്യാമറയും സുശിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍.

LEAVE A REPLY

Please enter your comment!
Please enter your name here