കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് എത്തി; ഉജ്ജ്വല സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍

0
116

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ കുമ്മനം രാജശേഖരന് ഉജ്ജ്വല സ്വീകരണം.  കുമ്മനത്തിന്‍റെ വരവും പ്രതീ‍ക്ഷിച്ച്‌ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ മുതല്‍ എത്തിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍‌ഡി‌എയുടെ വിജയം ഉറപ്പെന്ന് കുമ്മനം പറഞ്ഞു. കേരളത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും ആവില്ലെന്നും കുമ്മനം പറഞ്ഞു. തുറന്ന മനസ്സോടെയാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത്. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംഘടനായാണ്. സംഘടന ഏല്‍പ്പിക്കുന്ന ഏത് ചുമതലയും വഹിക്കാന്‍ തയ്യാറാണ്. എന്‍റെ സേവനം ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here