കുറ്റപത്രം ചോര്‍ന്ന സംഭവം : വിധി ജനുവരി 9ന്

0
220

 

കൊച്ചി :കുറ്റപത്രം ചോര്‍ന്ന സംഭവത്തിലെ വിധി ജനുവരി 9ലേയ്ക്ക് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രം ചോര്‍ന്നെന്ന നടന്‍ ദിലീപിന്റെ പരാതിയുടെ വിധി പറയല്‍ അങ്കമാലി കോടതി ജനുവരി ഒമ്ബതിലേക്ക് മാറ്റി.പോലീസ് കുറ്റപത്രം മാധ്യങ്ങള്‍ക്ക് ചോര്‍ത്തിയെന്നായിരുന്നു നടന്റെ പരാതി.എന്നാല്‍ ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്ത് വന്നിരുന്നു.മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴി പകര്‍പ്പുകളാണ് പുറത്തു വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here