കുറ്റപത്രത്തിലെ രഹസ്യങ്ങൾ പരസ്യമാക്കിയത് ഗൂഢാലോചന..

0
107

കൊച്ചി: ഏറെ നാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പരിശോധിക്കും മുന്‍പേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കുറ്റപത്രത്തിന്റെ പൂര്‍ണരൂപം തന്നെ മാധ്യമങ്ങള്‍ പുറത്ത് വിടുകയുണ്ടായി. ഇതിന്റെ പേരില്‍ പോലീസും ദിലീപും കൊമ്പ് കോര്‍ക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ ആരോപണം. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും ദിലീപ് ആരോപിക്കുന്നു. ദുബായിലേക്ക് പോകുന്നതിന് മുന്‍പ് താരം പോലീസിന് എതിരെ അങ്കമാലി കോടതിയില്‍ പരാതിപ്പെടുകയും ചെയ്തു.
കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പോലീസിന്റെ വിശദീകരണം തേടുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 8ലേക്ക് മാറ്റി.
ദുബായില്‍ പോകാനായി പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ അങ്കമാലി കോടതിയിലെത്തിയപ്പോഴാണ് ദിലീപ് പോലീസിന് പണി കൊടുത്തത്. ദുബായില്‍ നിന്നും ദിലീപ് നാട്ടിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. അഭിഭാഷകന്‍ മുഖേനെ പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയാണ് ദിലീപിന് ദുബായിൽ പോകാൻ കോടതി അനുമതി നൽകിയത്. പോലീസിന്റെ എതിർപ്പ് കണക്കിലെടുക്കാതെ ആയിരുന്നു നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here