കുവൈറ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിച്ചു

0
94

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിച്ചു. കുവൈറ്റിലെ സൂര്‍ മേഖലയിലായിരുന്നു സംഭവം. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയുമുള്ള കെട്ടിടത്തില്‍ 1000 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയിലായിരുന്നു തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന നിര്‍മാണവസ്തുക്കള്‍ കത്തിനശിച്ചു. അഞ്ചു യൂണിറ്റുകളില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ പരിശ്രമിച്ചാണ് തീ തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആളപായം ഇല്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here