കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനില്‍

0
77

ന്യൂഡല്‍ഹി : കെപിസിസി നേതൃയോഗം രാവിലെ ഇന്ദിരാഭവനില്‍ നടക്കും. കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരും പങ്കെടുക്കും. ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ച പൂര്‍ത്തിയാവാത്ത പശ്ചാത്തലത്തില്‍ സമിതി അംഗങ്ങള്‍ ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കും. രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രിസിന് വിട്ടുനല്‍കിയ വിഷയത്തില്‍ ക‍ഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയും നേതൃത്വത്തിനെതിരെ ഉള്ള വിമര്‍ശനങ്ങളും ഇന്നത്തെ യോഗത്തിലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here