കെ.ജി.സുബ്രഹ്മണ്യന്‍

0
52

ചിത്രകലാരംഗത്ത് ഒരു വ്യത്യസ്തമായ ശൈലിയുടെ ഉടമയായിരുന്നു കല്ലാത്തി ഗണപതി സുബ്രഹ്മണ്യന്‍ എന്ന കെ.ജി.സുബ്രഹ്മണ്യന്‍.

രാജാ രവിവര്‍മ്മയ്ക്കും കെ.സി.എസ്.പണിക്കര്‍ക്കും ശേഷം ഒരു മലയാളി ചിത്രകലയിലൂടെ ലേകപ്രശസ്തനാകുന്നത് കെ.ജി.സുബ്രഹ്മണ്യനാണ്.
ഭാരതീയ സംസ്‌കാരത്തില്‍ നിന്നുകൊണ്ട് മാത്രമല്ല മറ്റ് സംസ്‌കാരങ്ങള്‍ക്കും അദ്ദേഹം ചിത്രമെഴുത്തില്‍ തുല്യ പ്രാധാന്യം നല്‍കി.മനുഷ്യന് മനസിലാവുന്ന വിധത്തിലായിരുന്നു ബഹു ഭൂരിപക്ഷം ചിത്രങ്ങളും.

ഗൗതം ഘേഷ്, ഷാജി.എന്‍.കരുണ്‍ തുടങ്ങിയ പ്രമുഖ ചിത്രകാരന്‍മാര്‍ കെ.ജി.സുബ്രഹ്മണ്യനെയും അദ്ദേഹത്തിന്റെ കലാസൃഷ്ടികളെയും ആധാരമാക്കി സിനിമകള്‍ ചെയ്തിട്ടുണ്ട്.

ചിത്രമെഴുത്തിന്‍റെ സകല മേഖലകളിലും അദ്ദേഹം തന്‍റെതായ ശൈലിയില്‍-വീക്ഷണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും വളരെയധികം ശ്രദ്ധിക്കപ്പെട്ടത്.അദ്ദേഹം വരച്ച ചിത്രങ്ങള്‍ അന്തര്‍ദേശീയ പെയിന്റിംഗ് പ്രദര്‍ശനത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മൈക്കിളാഞ്ചലോ,രാജാ രവിവര്‍മ്മ,എം.എഫ്.ഹുസൈന്‍ തുടങ്ങിയ ലോകപ്രശസ്തരായവരുടെ ഗണത്തിലായിരുന്നു കെ.ജി.സുബ്രഹ്മണ്യനും.
അന്തര്‍ദേശീയ ചിത്ര പ്രദര്‍ശനങ്ങളില്‍ ഇവരോടൊപ്പം സുബ്രഹ്മണ്യന്‍റെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുമായുരുന്നു.നിരവധി പുരസ്‌കാരങ്ങള്‍
അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.ക്വിറ്റ് ഇന്‍ഡ്യ,പ്രക്ഷോപത്തില്‍ പങ്കെടുത്തിതിന് അദ്ദേഹത്തെ ആറുമാസം ജയിലിലടച്ചിട്ടുണ്ട്.അന്ന് മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബംഗാളിലെ ശാന്തിനികേതനത്തിലാണ് ചിത്രകലാ പഠനം നടത്തിയത്.പ്രശസ്ത ചിത്രകലാകാരായ ആചാര്യനന്ദലാല്‍ബോസ്,ബിനോദ് ബിഹാരി മുഖര്‍ജി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ അദ്ധാപകരായിരുന്നു.

ചിത്രകലയുടെ സൗന്ദര്യ ദര്‍ശനങ്ങളെ കുറിച്ച് നിരവധിലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.ചുമര്‍ ചിത്രങ്ങളും അദ്ദേഹത്തിന്‍റെതായിട്ടുണ്ട്.പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍ സമകാലീനനായിരുന്നു.അദ്ധാപകന്‍,നിരൂപകന്‍,സൈദ്ധാന്തികന്‍ എന്നീ നിലകളിലും അദ്ദേഹം ശോഭിച്ചിരുന്നു.വാട്ടര്‍ കളര്‍,ആത്രിലിക്,ഓയില്‍,പേസ്റ്റര്‍,മഷി,ടെറാകോട്ട,കടലാസ്,ക്യാന്‍വാസ്,ചുമര്‍ തുടങ്ങിയവ അദ്ദേഹം കലാസൃഷ്ടി നടത്തുന്നതിന് ഉപയോഗിച്ചിരുന്നു.

പച്ചയായ മനുഷ്യന്‍റെ ഭാഗത്തുനിന്നുകോണ്ടാണ് ചിന്തിക്കുകയും കലാസൃഷ്ടി നടത്തുകയും ചെയ്തുകൊണ്ടുരുന്ന കെ.ജി.സുബ്രഹ്മണ്യത്തിന്‍റെ ദേഹവിയോഗം ചിത്രകലാ രംഗത്ത് തീരാനഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.ആദരാജ്ഞലികള്‍……ആദരാജ്ഞലികള്‍……

                                                                                                                                                കിളിമാനൂര്‍ നടരാജന്‍