കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് ഇന്ന്

0
150

ന്യൂഡല്‍ഹി :  കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് ഇന്ന്.   ലോക്‌സഭയില്‍ 11 മണിക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ബഡ്ജറ്റ് അവതരിപ്പിക്കും.സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. അടിസ്ഥാന സൗകര്യമേഖലകളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ചും സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കണമെന്ന സാമ്പത്തിക സര്‍വ്വേ നിര്‍ദേശം  ബജറ്റില്‍  അംഗീകരിക്കുമെന്നാണ് സൂചന.