കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി

0
218

കൊച്ചി:  കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.
കേരളത്തില്‍ 20,000 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. 2,000 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അടക്കമുള്ള ആവശ്യങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here