കേരളത്തിലെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം; ജാഗ്രതാ മുന്നറിയിപ്പ് നല്‍കി

0
70

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം. ഇത് ഇന്ന് രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് 2.5-3 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ 22 ന് അഞ്ചര മുതല്‍ 23നു രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here