കേരളത്തില്‍ ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായി

0
119

കൊച്ചി: കേരളത്തിലെ മൊബൈല്‍ സര്‍വ്വീസ് ദാതാക്കാളായ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് ശനിയാഴ്ച രാവിലെ മുതല്‍ നിശ്ചലമായി.കൊച്ചിയിലെ കാക്കനാടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിംച്ചിഗ് സെന്റെറിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായതെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.ഇതോടെ ഐഡിയ കണക്ഷന്‍ ഉപയോഗിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ അത്യാവശ്യ കോളുകള്‍ പോലും ചെയ്യാന്‍ സാധിക്കാതെ പ്രതിസന്ധിയിലായി. അതേസമയം ഐഡിയ കൂടാതെ മറ്റൊരു പ്രമുഖ മൊബൈല്‍ സര്‍വ്വീസ് ദാതാക്കളായ എയര്‍ടെലിന്‍റെ നെറ്റ് വര്‍ക്കും പലയിടത്തും തകരാറിലായതായി റിപ്പോര്‍ട്ടുകളുണ്ട്.അപ്രതീക്ഷിതമായി നെറ്റ് വര്‍ക്ക് ജാമായത് ആളുകളെ ബുദ്ധിമുട്ടിച്ചെങ്കിലും സോഷ്യല്‍മീഡയയില്‍ ഇതിനോടകം തന്നെ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഐഡിയയുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.