കേരളത്തെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

0
253

വത്തിക്കാന്‍ സിറ്റി: മഹാ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിക്കുന്ന കേരളത്തെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു. ‘തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും പലരെയും കാണാതാവുകയും ചെയ്തു. നിരവധിയാളുകള്‍ക്കു വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍ തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഐക്യദാര്‍ഢ്യവും പിന്തുണയും വൈകരുത്’. അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here