കേരളരാഷ്ട്രിയവും ഈര്‍ക്കില്‍ പാര്‍ട്ടികളും

0
60

കേരളത്തിലെ രണ്ട് മേജര്‍ രാഷ്ട്രിയപാര്‍ട്ടികളാണ് ഇന്ത്യന്‍കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും (മാര്‍ക്സിസ്റ്റ്‌) ഉം, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ഉം. ഇതിനെ സി.പി.ഐ (എം) എന്നും കോണ്‍ഗ്രസ് (ഐ) എന്നും ചുരുക്കപേരില്‍ അറിയപെടുന്നു.  തൊട്ടുപിറകില്‍ ഇന്ന് ഭാരതീയ ജനത പാര്‍ട്ടി (ബി.ജെ.പി) ഉണ്ട്. അതിനു പിറകിലായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സി.പി.ഐ ഉണ്ട്. പിന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗുമുണ്ട്. ഇത്രയും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളുമാണ്. ഇവര്‍ക്ക് മാത്രമാണ് അംഗീകൃതവും സ്ഥിരവുമായ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുള്ളു. ഇതില്‍ സ്വാതന്ത്രിയത്തിനു മുന്‍പ് രൂപീകൃതമായതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌. മറ്റെല്ലാം സ്വാതന്ത്രിയം ലഭിച്ചു പതിട്ടണ്ടുകള്‍ക്ക് ശേഷം രൂപീകരിച്ചതാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്ന് സി.പിഐ (എം) ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കോണ്‍ഗ്രസ് (ഐ) ഉം രൂപീകൃതമായി. സി.പി.എം ഉം കോണ്‍ഗ്രസ് (ഐ) ഉം പിന്നീടും പലതവണ പിളര്‍ന്നു. ഇന്ന് ഇന്ത്യയില്‍ എത്ര കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുണ്ട് എന്നതിന് വ്യക്തമായ കണക്ക് ഇല്ല. അന്‍പതോളം വലുതും ചെറുതുമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏകദേശകണക്ക്. അതുപോലെ തന്നെ കോണ്‍ഗ്രസ്സും മുപ്പതോളം വലുതും ചെറുതുമായ കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ എല്ലാ പാര്‍ട്ടികളുടെ അടിസ്ഥാന വേര് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെതാണ്.

കേരളത്തില്‍ കോണ്‍ഗ്രസ്സ് തന്നെ ഒന്നില്‍ അധികം ഉണ്ട്. കേരളകോണ്‍ഗ്രസ്സ് അരഡസനോളമുണ്ട്. ആര്‍.എസ്.പി ഉം അത്രത്തോളം തന്നെ ഉണ്ട്.അതില്‍ ഒരു ആര്‍.എസ്.പി ദേശീയ പാര്‍ട്ടിയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ആര്‍.എസ്.പി , ഇത് കേരളകോണ്‍ഗ്രസ്സിനെ പോലെയായി. പിളരുംതോറും വളരും വളരുംതോറും പിളരും.

1985-ല്‍ സി.പി.എമ്മില്‍ ചെറിയതായൊരു പിളര്‍പ്പുണ്ടായാണ് സി.എം.പി (കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌) പാര്‍ട്ടി ഉണ്ടായത്. നേതാവായിരുന്ന എം.വി രാഘവന്‍ കോണ്‍ഗ്രസ്സിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോള്‍ മാത്രമേ വിജയിച്ചിട്ടുള്ളു. എം.വി രാഘവന്‍റെ മരണത്തിനുശേഷം സി.എം.പി രണ്ടായി. ഒന്നിന് സി.പി ജോണും മറ്റൊന്നിന് കെ.ആര്‍. അരവിന്ദാക്ഷനും നേതൃത്വം നല്കുന്നു.

പിന്നെയുമുണ്ട് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഫോര്‍വേഡ് ബ്ലോക്ക്‌, എസ്.യു.സി.ഐ, സി.പി.ഐ (എം.എല്‍) പാര്‍ട്ടികള്‍ ഒന്നിലധികം, സി.എസ്.പി, പി.ഡി.പി തുടങ്ങിയ കക്ഷികള്‍ വേറെയും. ഇനിയുമുണ്ട് നിരവധി ഈര്‍ക്കില്‍ പാര്‍ട്ടികള്‍.

എന്തിനാണ് ഇത്രയും രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തിന്? ചിന്തിക്കേണ്ട വിഷയമാണ്. പ്രത്യേയ ശാസ്ത്രപരമായ നയപരിപാടികളിലുണ്ടായ അഭിപ്രായ വ്യത്യാസം കൊണ്ടോ അല്ലാ. 1964-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നത് നയപരമായ അഭിപ്രായവ്യത്യാസം കൊണ്ടാണെന്ന് പറയാം.

കൊച്ചു-കൊച്ചു പാര്‍ട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്തു യോജിക്കാവുന്ന മേഘലകള്‍ കണ്ടെത്തി ലയനത്തിന്‍റെ വഴികള്‍ ആലോജിക്കുന്നതായിരിക്കും ജനങ്ങള്‍ക്ക് പ്രയോജനകരം.

 കിളിമാനൂര്‍  നടരാജന്‍