കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

0
24

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്തിന് 350 കി.മീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് പ്രവചനം. കടലിനുള്ളില്‍ കാറ്റിന്‍റെ വേഗം 65 കി.മീറ്റര്‍ വരെയാകും. തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാവാം.
കനത്തമഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍, ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആവാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here