കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ പോരാട്ടം ഇന്ന്

0
84
CK Vineeth of Kerala Blasters FC celebrates a goal during match 62 of the Hero Indian Super League between FC Pune City and Kerala Blasters FC held at the Shree Shiv Chhatrapati Sports Complex Stadium, Pune, India on the 2nd Feb 2018 Photo by: Vipin Pawar / ISL / SPORTZPICS

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് അഭിമാന പോരാട്ടമാണ്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ചെന്നൈയിന്‍ ആണ്. കേരളത്തിന് പിറകില്‍ ഐ എസ് എല്‍ ടേബിളില്‍ ഉള്ള ഏക ടീം. അതുകൊണ്ട് തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് വിജയിച്ചേ തീരു. അടുത്തിടെയായി ഫോം കണ്ടെത്തിയ ചെന്നൈയിന്‍ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ചിരുന്നു.

ഇപ്പോള്‍ ലീഗില്‍ ചെന്നയിന് 8 പോയന്റും കേരള ബ്ലാസ്റ്റേഴ്സിന് 11 പോയന്റുമാണ് ഉള്ളത്. ഇന്ന് കേരളം പരാജയപ്പെട്ടാല്‍ പോയന്റില്‍ ചെന്നൈയിന്‍ കേരളത്തിനൊപ്പം എത്തും. അത് കേരളത്തെ പത്താം സ്ഥാനത്തേക്ക് താഴ്ത്തുകയും ചെയ്യും. നെലോ വിങാഡയ്ക്ക് കീഴിയില്‍ ഇതുവരെ മെച്ചപ്പെട്ട പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത് എങ്കിലും ഒരു ജയം നേടാന്‍ ആയിട്ടില്ല. അവസാന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

ഇന്ന് സസ്പെന്‍ഷനില്‍ ഉള്ള പെസിച് ഇല്ലാതെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പരിക്ക് നാറി വരുന്ന അനസ് ആകും ഇന്‍ ജിങ്കന്റെ പങ്കാളിയാവുക. മറുവശത്ത് ചെന്നൈയിന്‍ നിരയില്‍ സി കെ വിനീത്, ഹാളിചരണ്‍ എന്നീ രണ്ട് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഉണ്ടാകും. അവരെ കൊച്ചിയില്‍ തിളങ്ങാന്‍ വിടാതിരിക്കേണ്ട ഉത്തരവാദിത്വം കൂടം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഇന്ന് ഉണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. ഇന്ന് ഗ്യാലറിയില്‍ പഴയത് പോലെ ആരാധകര്‍ എത്തുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here