കേ​ര​ള​ത്തി​ന് 10 കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി

0
298

ജ​യ്പൂ​ര്‍: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ മു​ങ്ങി​യ കേ​ര​ള​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ 10 കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സാ​മ്ബ​ത്തി​ക സ​ഹാ​യ​ത്തി​നൊ​പ്പം ത​ന്നെ ഭ​ക്ഷ​ണ​വും മ​രു​ന്നും രാ​ജ​സ്ഥാ​ന്‍ ന​ല്‍​കും.
കേ​ര​ള​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളോ​ടെ രാ​ജ​സ്ഥാ​ന്‍ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സം​ഘ​ത്തെ അ​യ​ച്ച​താ​യി എ​സ്ഡി​ആ​ര്‍​എ​ഫ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബി.​ഐ.​സോ​നി അ​റി​യി​ച്ചു. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ 27 അം​ഗ സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു. 12 ബോ​ട്ടു​ക​ളും സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് സോ​നി പ​റ​ഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here