കൊച്ചിയില്‍ ചാക്കില്‍ കെട്ടി അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

0
97

 

കൊച്ചി:ചാക്കില്‍ കെട്ടി അഴുകിയ നിലയില്‍ കുമ്പളം -നെട്ടൂര്‍ പാലത്തിനു സമീപത്തുനിന്നും കിട്ടിയ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാനാകാതെ കുഴയുകയാണ് കൊച്ചി പോലീസ്. ബോഡി കിട്ടിയ ആദ്യ മണിക്കൂറുകളില്‍ സ്ത്രീയുടേതാണെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയില്‍ മുടിനീട്ടി വളര്‍ത്തിയ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു.
ഏകദേശം 45 നോടടുത്ത പ്രായം തോന്നിക്കുന്ന മൃതദേഹം ആരുടേതാണെന്നോ ഇതിന്റെ ബന്ധുക്കളെയോ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും കാണാതായവരുടെയും മൃതദേഹത്തിന്റെയും സാമ്യത ഒത്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല.
നാലുദിവസം പഴക്കം തോന്നിക്കുന്ന ശരീരം കൈകാലുകള്‍ ബന്ധിച്ചു വായില്‍ തുണി തിരുകി മുഖത്ത് ടേപ്പൊട്ടിച്ച്‌ കല്ലുകെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ചാക്കിനുള്ളില്‍ കെട്ടി വച്ചിരിക്കുന്ന മറ്റൊരു കല്ലുമുണ്ടായിരുന്നു. ബോഡി പൊങ്ങാതിരിക്കാന്‍ കല്ല് കെട്ടിയതാകാമെന്നാണ് പോലീസിന്‍റെ സംശയം. ശരീരം പൂര്‍ണമായും അഴുകിയതിനാല്‍ മരിച്ചയാളുടെ ഒരു വിവരവും ലഭിച്ചിട്ടില്ല. നീല ഷര്‍ട്ടും മുണ്ടുമാണ് മരിച്ചയാളുടെ വേഷം.
അറവുമാലിന്യങ്ങള്‍ ചാക്കില്‍കെട്ടി കായലില്‍ തള്ളിയതാവാം എന്നാല്‍ ആദ്യം കരുതിയത്. എന്നാല്‍, അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ സമീപത്തെ കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ ഉച്ചയോടെ പനങ്ങാഡി പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണു പുരുഷന്‍റെ മൃതദേഹമാണെന്നു വ്യക്തമായത്.

LEAVE A REPLY

Please enter your comment!
Please enter your name here