കൊരങ്ങിണി വനത്തിലെ തീ നിയന്ത്രണവിധേയമായതായി അധികൃതര്‍

0
138

ഇടുക്കി: മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനം സന്ദര്‍ശിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തി കാട്ടുതീയില്‍ അകപ്പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27),​ ചെന്നൈ സ്വദേശി സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്.

സേലം ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 12 പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറിന് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. ഉടന്‍തന്നെ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പെണ്‍കുട്ടികള്‍ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here