കോടതിക്കുള്ളില്‍ അശ്‌ളീല സൈറ്റുകള്‍ കണ്ട ജീവനക്കാന് സസ്‌പെന്‍ഷന്‍

0
74

കാട്ടാക്കട: കോടതിക്കുള്ളിലിരുന്ന് ജോലിസമയത്ത് ഇന്റര്‍നെറ്റിലൂടെ അശ്‌ളീല സൈറ്റുകള്‍ കണ്ട ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കാട്ടാക്കട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ക്ലാര്‍ക്ക് ആകാശ് നന്ദനെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തിരുവനന്തപുരം സി.ജെ.എമ്മിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. കോടതി ഓഫീസിനുള്ളിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇയാള്‍ അശ്‌ളീല സൈറ്റുകള്‍ കണ്ടിരുന്നത്. വാട്‌സാപ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും ജോലി സമയത്ത് ആകാശ് സജീവമായിരുന്നതായി കണ്ടെത്തിയിരുന്നു.