കോട്ടയം കുഞ്ഞച്ഛന്‍ 2 ക്രിസ്മസിന്

0
364

മ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു കോട്ടയം കുഞ്ഞച്ഛന്‍. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമ 1990കളിലാണ് പുറത്തിറങ്ങിയത്. മുട്ടത്തുവര്‍ക്കിയുടെ കഥയ്ക്ക് ഡെനീസ് ജോസഫായിരുന്നു തിരക്കഥയൊരുക്കിയിരുന്നത്. ചിത്രത്തിന്‍റെ വരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ആടിന്‍റെ ഭാഗം പ്രഖ്യാപിച്ചതിനൊപ്പമായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്ന് പുറത്തുവിട്ടത്. എന്നാല്‍ ആ പ്രോജക്‌ട് ഉപേക്ഷിച്ചു എന്നാണ് പിന്നീട് സിനിമാ ലോകത്തു നിന്നും വന്ന വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ഛന്‍ 2 വിന്‍റെ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.കോട്ടയം കുഞ്ഞച്ഛന്‍ 2 ഈ വര്‍ഷം ക്രിസ്സമസിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കലണ്ടറിലാണ് ഇതു സംബന്ധിച്ച വിവരമുളളത്.തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തിരക്കഥയുടെ മിനുക്കു പണികള്‍ പുരോഗമിക്കുകയാണെന്നുമാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here