കോട്ടിഫ് കപ്പ് അണ്ടര്‍ 20: അര്‍ജന്‍റീനയ്ക്കെതിരേ ഇന്ത്യക്ക് ജയം

0
91

കോട്ടിഫ് കപ്പ് അണ്ടര്‍ 20 കപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ടീം. ശക്തരായ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ഇന്ത്യക്കായി ദീപക്ക്, അന്‍വര്‍ അലി എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഒരു ഗോളിനു ഇന്ത്യ മുന്നിലായിരുന്നു.

ഒരു സമനിലയെങ്കിലും ആഗ്രഹിച്ചായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്‌. എന്നാല്‍ നാലാം മിനിറ്റില്‍ ലോങ്ങ് കോര്‍ണറില്‍ നിന്നും ദീപക്കിന്‍റെ ഹെഡര്‍ അര്‍ജന്‍റീനന്‍ ഗോളിയെ മറികടക്കുകയായിരുന്നു. 54ാം മിനിറ്റില്‍ ഇന്ത്യന്‍ താരം അന്‍കിത് യാദവ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി. 68ാം മിനിറ്റിലായിരുന്നു ഇന്ത്യക്കാര്‍ ഏറെ സന്തോഷിച്ചത്. റഹീം അലിയെ ഫൗള്‍ ചെയ്യ്തതിനു ലഭിച്ച ഫ്രീകിക്ക്, ബുളറ്റ് വേഗത്തില്‍ അന്‍വര്‍ അലി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. 72ാം മിനിറ്റില്‍ അര്‍ജന്‍റീന തിരിച്ചടിച്ചെങ്കിലും, പിന്നീട് ശക്തമായി പ്രതിരോധിച്ച്‌, അര്‍ജന്‍റീനയെ വലിഞ്ഞു മുറുക്കുകയായിരുന്നു. അവസാന വിസില്‍ അടിക്കുമ്ബോള്‍ സ്കോര്‍ 2 – 1

ആദ്യം മുതലേ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യന്‍ ടീമ് ഈ വിജയം അര്‍ഹിച്ചിരുന്നു. പ്രത്യേകിച്ചു പത്തു പേരായി ചുരുങ്ങിയട്ടും പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. രാജ്യത്തിനും, ഇന്ത്യന്‍ ഫുട്ബോളിനും അഭിമാന നിമിഷം.

LEAVE A REPLY

Please enter your comment!
Please enter your name here