കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

0
495

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് 3.30ന് രാഹുല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാഗര്‍കോവിലേക്ക് പോകും. 4.20 അവിടെ കോണ്‍ഗ്രസിന്‍റെ റാലിയില്‍ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരം വഴി കൊച്ചിയിലെത്തി തൃശ്ശൂരില്‍ തങ്ങും. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന അദ്ദേഹം ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ കാണും. പിന്നീട് കാസര്‍ഗോഡെത്തി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദ‌ര്‍ശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ജനമഹാറാലിയിലൂടെ കോണ്‍ഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമാകും. സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച്‌ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ചനടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here