കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം ഇപ്പോഴില്ല; സിദ്ധരാമയ്യ

0
67

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച നിലപാട് ശക്തമാക്കി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്ത്. രാവിലെ ചേരുന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഇരു വിഭാഗം എം.എല്‍.എമാര്‍ സംയുക്തമായി ഗവര്‍ണറെ കാണാനാണ് തീരുമാനം. എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ നേരിട്ടു ബോധ്യപ്പെടുത്താനാണ് ലക്ഷ്യം.
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ സാധ്യതകളും പാര്‍ട്ടി സ്വീകരിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമനടപടി അടക്കമുള്ളവ കൈക്കൊള്ളുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസമില്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം ഇപ്പോഴില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരെ പാളയത്തിലേക്ക് കൊണ്ടുപോകാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടാകാം. അത്തരം നീക്കങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here